കല്‍പ്പറ്റ: തുരങ്കപാതയുടെ ആനക്കാംപൊയില്‍ ഭാഗം ജില്ലയില്‍നിന്നുള്ള ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, വൈസ് പ്രസിഡന്റ് ടി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബി. സുരേഷ്ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശിഹാബ്, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, പഞ്ചായത്ത് മുന്‍ അംഗങ്ങളായ നജീബ് കാരാടന്‍, ബി. നാസര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.
കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ചീഫ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ദിവാകര്‍ ജോഷി, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഗുല്‍സാര്‍ അഹമ്മദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളെ അനുഗമിച്ചു.
വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തി തുരങ്കപാത നിര്‍മാണം പുനരാരംഭിക്കണമെന്ന് ജനപ്രതിനിധി സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.